Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
Description
കോടതിയിൽ നിന്നാണ് ഇന്നത്തെ പ്രാധാനവാർത്തകൾ. സുപ്രിംകോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നുമുണ്ട്. സർക്കാർ ജോലിയിൽ നിയമനപ്രക്രിയ ആരംഭിച്ചശേഷം യോഗ്യതാ മാനദണ്ഡം മാറ്റരുത് എന്ന ഉത്തരവാണ് സുപ്രിംകോടതിയിൽ നിന്ന് വന്ന വാർത്ത. മാധ്യമം അതാണ് ലീഡ് വാർത്തയായി കണ്ടത്. മാധ്യമസ്വാതന്ത്ര്യം മൗലികാവകാശമാണെന്നും അത് നിയന്ത്രിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞതാണ് മാതൃഭൂമി ലീഡ് വാർത്തയാക്കിയത്. പാലക്കാട്ടെ നേതാക്കളുടെ മുറി റെയ്ഡ് ചെയ്ത സംഭവത്തിൽ തന്നെയാണ് മനോരമയുടെ ഊന്നൽ. വീഴ്ച പറ്റിയെന്ന് ജില്ലാകലക്ടർ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രാഥമിക റിപ്പോർട്ട് നൽകിയതാണ് പ്രധാനവാർത്ത. സിപിഎമ്മിൽ നിന്നുള്ള ഒരു വാർത്ത എല്ലാ പത്രങ്ങളും ഒന്നാംപേജിൽ വിന്യസിച്ചിട്ടുണ്ട്. കണ്ണൂരിലെ പി.പി ദിവ്യക്കെതിരെ പാർട്ടി നടപടി വരും എന്ന വാർത്തയാണത് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ